ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കിയില്ല; കടയുടമയ്ക്ക് നേരെ മര്‍ദ്ദനം, ആറ് പേര്‍ക്കെതിരെ കേസെടുത്തു

പാലക്കാട്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടലുടമയ്ക്കും തൊഴിലാളികള്‍ക്കും മര്‍ദ്ദനമേറ്റു. മണ്ണാര്‍ക്കാട് റോഡരികില്‍ കഫേ നടത്തുന്ന സല്‍ജലി(29)നാണ് യുവാക്കളുടെ മര്‍ദനമേറ്റത്. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

നാട്ടുകല്‍ സ്വദേശികളായ യൂസഫ്, ഷുക്കൂര്‍, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആക്രമണത്തില്‍ കടയക്ക് 50000 രൂപയുടെ നാഷനഷ്ടങ്ങള്‍ സംഭവിച്ചതായി പാരതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ നാട്ടുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം നടന്നത്.

രാത്രി 9.30 ഓടെ കടയിലെത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കടയുടമ അതിന് സമ്മതിച്ചില്ല. ഇതോടെ യുവാക്കളുടെ സംഘം സല്‍ജലിന് നേരെ തട്ടികയറുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇത് തടയാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തിനിടയില്‍ കടയിലെ കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Top