പിഎച്ച്ഡി ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് നല്കാന് യുജിസി
ന്യൂഡല്‍ഹി : പിഎച്ച്ഡി ഗവേഷണങ്ങള്‍ക്ക് അവാര്‍ഡ് നല്കാന് ഒരുങ്ങി യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്. എല്ലാവര്‍ഷവും അധ്യാപക ദിനത്തില്‍ അവാര്‍ഡുകള്‍ നല്‍കാനാണ് യുജിസി തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഗവേഷണങ്ങള്ക്കാവും അവാര്‍ഡ് ലഭിക്കുക.