പാഷന് ഫ്രൂട്ടിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന് മാത്രമല്ല, നമ്മുടെ ചര്‍മ്മത്തിനും പാഷന്‍ ഫ്രൂട്ട് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത് കാെണ്ട് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് അറിയാമോ. പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത് പ്രമേഹ രോ?ഗികള്‍ക്ക് നല്ലതാണ്. പാഷന്‍ ഫ്രൂട്ടില്‍ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സും ഉയര്‍ന്ന ഫൈബറും ഉണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ അളവ് നിലനിര്‍ത്താനുള്ള മികച്ച പഴമായി മാറുന്നു. പാഷന്‍ ഫ്രൂട്ട് പോലുള്ള പഴങ്ങളില്‍ പെക്റ്റിന്‍ പോലെയുള്ള നാരുകള്‍ ധാരാളമായി കാണുന്നു. ഇത് കലോറിയുടെ അളവ് കൂട്ടാതെ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന് നല്ലതാണ്. പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, റൈബോഫ്‌ലേവിന്‍, കരോട്ടിന്‍ തുടങ്ങി നിരവധി തരം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്സിഡന്റുകള്‍ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം കുറയ്ക്കും. ഫ്രീ റാഡിക്കലുകള്‍ ചര്‍മ്മത്തിന് പ്രായമാകാന്‍ കാരണമാകും. പാഷന്‍ ഫ്രൂട്ടിലെ ആന്റി – ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ നമ്മുടെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്നു.
പാഷന് ഫ്രൂട്ട് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തും. പാഷന്‍ ഫ്രൂട്ടിലെ റൈബോഫ്‌ലേവിന്‍ ,നിയാസിന്‍ എന്നിവ നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് ഹൃദയത്തിന്റെ ധമനികളുടെ ഭിത്തികള്‍ കഠിനമാകുന്നത് തടയുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നു. ഫിനോളിക് സംയുക്തങ്ങളും ആല്‍ക്കലോയിഡുകളും ഉത്കണ്ഠ ഒഴിവാക്കാനും ഉറക്കമില്ലായ്മ ഇല്ലാതാക്കാനും സഹായകമാകുന്നതാണ്. പാഷന്‍ ഫ്രൂട്ട് കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പാഷന്‍ ഫ്രൂട്ടിന്റെ ജ്യൂസ് അല്ലെങ്കില്‍ സ്‌ക്വാഷ് എന്നിവ ഉപയോഗിച്ച് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. പാഷന്‍ ഫ്രൂട്ടില്‍ വിറ്റാമിന്‍ സി, ബീറ്റാ ക്രിപ്റ്റോക്സാന്തിന്‍, ആല്‍ഫ കരോട്ടിന്‍ എന്നിവ ധാരാളമായി ഉണ്ട്. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. ചുവന്ന രക്താണുക്കളില്‍ ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്ന ഇരുമ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്.