താറാവ് മുട്ടക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് രുചികരവും പോഷക പ്രദവുമാണ്. അവയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, ഇരുമ്പ്, സെലിനിയം തുടങ്ങിയ ധാതുക്കള്‍ ധാരാളമുണ്ട്. കൂടാതെ, കോഴിമുട്ടകളെ അപേക്ഷിച്ച് താറാവ് മുട്ടകളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയര്‍ന്ന സാന്ദ്രതയുണ്ട്. ഇത് ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യും.താറാവ് മുട്ടകള്‍ ചില ആളുകള്‍ക്ക് ദഹിക്കാന്‍ എളുപ്പമാണ്. ദഹന പ്രശ്‌നം ഉള്ളവര്‍ക്ക് താറാവ് മുട്ട കഴിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടാവില്ല. നല്ല വലിപ്പമുണ്ട് താറാവ് മുട്ടയ്ക്ക്. നിങ്ങളുടെ ഭക്ഷണത്തില്‍ താറാവ് മുട്ട ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ആഴ്ചയില്‍ ഒരിക്കല്‍ താറാവ് മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പലതാണ്. കോഴി മുട്ടയുമായി താരതമ്യം ചെയ്യുമ്പോള്‍ താറാവ് മുട്ടയില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീര ഭാരം നിയന്ത്രിക്കുന്നതിനും പേശികളുടെ വളര്‍ച്ചയ്ക്കും ഗുണം ചെയ്യും.
താറാവ് മുട്ടകളില്‍ ആന്റി – ഓക്സിഡന്റ്‌റ് പ്രവര്‍ത്തനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് കാണപ്പെടുന്നു. ഇത് മുട്ടയുടെ കരോട്ടിനോയിഡുകള്‍ക്കും, അമിനോ ആസിഡുകള്‍ക്കും, ആന്റി ഓക്സിഡിന്റ്‌റ് ഉണ്ടെന്ന് സൂചിപ്പിക്കുന്നു. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ പ്രധാനമായും വിറ്റാമിന്‍ ഡി, അതുപോലെ സിങ്ക്, മഗ്‌നീഷ്യം, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം വിഷാദത്തെയും ക്ഷീണത്തെയും ചെറുക്കുന്നതിന് അത്യാവശ്യമാണ്. അതുകൂടാതെ അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ താറാവ് മുട്ട സഹായിക്കുന്നു. അത് കൊണ്ട് ആഴ്ചയില്‍ ഒരിക്കല്‍ താറാവ് മുട്ട കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.