ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം; ആറ് കുടുംബാംഗങ്ങള്‍ ചികിത്സയില്‍

ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം; ആറ് കുടുംബാംഗങ്ങള്‍ ചികിത്സയില്‍
ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം; ആറ് കുടുംബാംഗങ്ങള്‍ ചികിത്സയില്‍

പിലിഭിത്ത്: ഇന്‍സ്റ്റന്റ് നൂഡില്‍സ് കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ ഏഴ് വയസുകാരന് ദാരുണാന്ത്യം. സംഭവത്തില്‍ കുടുംബത്തിലെ ആറ് അംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.

ഡെറാഡൂണ്‍ സ്വദേശിയായ രാഹുല്‍ കുമാര്‍ ആണ് മരിച്ചത്. പിലിഭിത്തിലുള്ള ബന്ധുക്കളെ കാണാന്‍ അമ്മ സീമയ്ക്കും സഹോദരങ്ങളായ വിവേകിനും സന്ധ്യക്കും ഒപ്പമാണ് രാഹുല്‍ എത്തിയത്. ഉച്ചഭക്ഷണമായി കഴിച്ച നൂഡില്‍സാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത്. അരിയാഹാരത്തിനൊപ്പമാണ് ഇവര്‍ നൂഡില്‍സ് കഴിച്ചത്. നൂഡില്‍സ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവര്‍ക്കും കഠിനമായ വയറുവേദനയും അതിസാരവും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രാഹുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സീമയും സന്ധ്യയും വിവേകും സീമയുടെ മൂന്നു സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വിവേകിന്റെ നില ഗുരുതരമായി തുടരുകയാണ്. വിവേക് റായ്ബറേലി ജില്ലാ ആശുപത്രിയിലും മറ്റുള്ളവര്‍ പിലിഭിത്തിലെ സാമൂഹിക ചികിത്സാ കേന്ദ്രത്തിലുമാണ് ഉള്ളത്.

Top