സംഗീതവും, മാനസിക ആരോഗ്യവും

സംഗീതവും, മാനസിക ആരോഗ്യവും
സംഗീതവും, മാനസിക ആരോഗ്യവും

മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ സംഗീതം ആസ്വദിക്കുന്നത് കൂടുതല്‍ പോസിറ്റീവാക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രാവിലെ ഉറക്കം എഴുന്നേറ്റ് കുറച്ചു സമയം സംഗീതം ആസ്വദിക്കാന്‍ ശ്രമിച്ചൂ നോക്കൂസംഗീതം എങ്ങനെയാണ് നമ്മളില്‍ പ്രവര്‍ത്തിക്കുക എന്നല്ലേ. സംഗീതം കേള്‍ക്കുന്നത് നമ്മളില്‍ സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോണ്‍ ഡോപമിന്റെ അളവു കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അങ്ങനെ നമ്മള്‍ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കുകയും ചെയ്യുന്നു. ഉത്കണ്ഠ, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ സംഗീതം വളരെ നല്ല മാര്‍ഗമാണ്.

സ്‌ട്രെസിന് കാരണമായ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവു കുറച്ച് ഡോപമിന്‍ കൂട്ടുന്നതിന് സംഗീതം മികച്ച മാര്‍ഗമാണ്. സംഗീതം ആസ്വദിക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കും. തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രദ്ധകൂടുന്നു. സംഗീതം ആസ്വദിക്കാന്‍ മാത്രം കുറച്ചു സമയം ഒരു ദിവസത്തില്‍ മാറ്റിവെക്കണം. ശ്രദ്ധകൂട്ടുന്നതു പോലെ ഓര്‍മ്മശക്തിക്കും സംഗീതം നല്ലതാണ്. ഉറക്കം കൂടുതല്‍ മെച്ചപ്പെടുത്താനും ഗുണം ചെയ്യും. സംഗീതം ആസ്വദിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്നത് മനസിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. വര്‍ക്കൗട്ട് പ്രയാസങ്ങള്‍ അകറ്റാനും രക്തസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താനും സംഗീതം നല്ലതാണ്.

Top