ദഹനക്കേട് പോലുള്ള വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന അജ്‌വെയ്ന്‍ ചെടി എങ്ങനെ വീട്ടില്‍ വളര്‍ത്താം

ദഹനക്കേട് പോലുള്ള വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന അജ്‌വെയ്ന്‍ ചെടി എങ്ങനെ വീട്ടില്‍ വളര്‍ത്താം
ദഹനക്കേട് പോലുള്ള വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന അജ്‌വെയ്ന്‍ ചെടി എങ്ങനെ വീട്ടില്‍ വളര്‍ത്താം

ഹനക്കേട് പോലുള്ള വയറ്റിലെ പ്രശ്നങ്ങള്‍ സുഖപ്പെടുത്താന്‍ അജ്വെയ്ന്‍ വിത്തുകള്‍ സഹായിക്കും എന്നത് അധികം ആര്‍ക്കും അറിയില്ല.വീട്ടില്‍ ഒരു അജ്വെയ്ന്‍ ചെടി വളര്‍ത്തുന്നത് വളരെ എളുപ്പമാണ് .ചെടി വളര്‍ത്തുന്നതിനായുള്ള രീതികള്‍ ഒന്നാമതായി വിത്ത് നടുന്ന രീതിയാണ് ചട്ടിയിലോ മണ്ണിലോ കാല്‍ ഇഞ്ച് ആഴത്തില്‍ നട്ടുപിടിപ്പിച്ച് ഈര്‍പ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടുക.അടുത്തത് കട്ടിംഗ് രീതി ചെടിയില്‍ നിന്ന് തണ്ടുകള്‍ മുറിച്ചെടുത്തു ഒരു ചട്ടിയില്‍ കുഴിച്ചിടുക. ചെടിയുടെ വളര്‍ച്ച ഉറപ്പാക്കാന്‍ 8-12 ഇഞ്ച് ആഴവും മതിയായ വീതിയുമുള്ള ഒരു പാത്രം ഉപയോഗിക്കുക.മണ്ണിന്റെ മുന്‍ഗണനകള്‍, നിങ്ങളുടെ അജ്വെയ്ന്‍ ചെടി നന്നായി വളരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍, ആല്‍ക്കലൈന്‍ സ്വഭാവവും നന്നായി വായുസഞ്ചാരമുള്ളതുമായ മണ്ണ് ഇതിനായി തിരഞ്ഞെടുക്കുക, കൂടാതെ ജൈവവളമോ പോട്ടിംഗ് മിശ്രിതമോ ചേര്‍ക്കുക.ചെടി നനയ്ക്കുമ്പോള്‍ ശെരിയായ രീതിയും ഡ്രെയിനേജ് ഉറപ്പാക്കുക .

പുതിയതായി നട്ട ചെടികള്‍ സൂര്യ പ്രകാശം നേരിട്ട് കിട്ടാത്ത സ്ഥലത്തേക്ക് മാട്ടി വെയ്ക്കുക ,ഇടയ്ക്ക് ജൈവ വളം നല്‍കാവുന്നതാണ് .മാസത്തില്‍ ഒരിക്കല്‍ 10-10-10 NPK അനുപാതത്തിലുള്ള വളമോ കമ്പോസ്റ്റ് ചായയോ നല്‍കാം.വളര്‍ച്ച നിയന്ത്രിക്കാന്‍ അജ്വെയ്ന്‍ ചെടിയുടെ തണ്ടുകള്‍ പതിവായി മുറിക്കുക. വേരൂന്നുന്നത് തടയാന്‍ ഒരു ചട്ടിയില്‍ വളര്‍ത്തുക. കേടായ ഇലകളും, പൂക്കളും നീക്കചെയ്യാന്‍ ഓര്‍മ്മിക്കുക. പുതിയ ഇലകളും പൂക്കളും തിരഞ്ഞെടുത്ത് ആറ് മുതല്‍ ഏഴ് ആഴ്ചകള്‍ക്ക് ശേഷം അജ്വെയ്ന്‍ ചെടി വിളവെടുക്കുക.

Top