ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ആന്ത്രോപിക്കിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായി ഇന്‍സ്റ്റാഗ്രാം സഹസ്ഥാപകന്‍ മൈക്ക് ക്രീഗര്‍ ചുമതലയേറ്റു. ബുധനാഴ്ചയാണ് കമ്പനി ഈ വിവരം അറിയിച്ചത്. ഓപ്പണ്‍ എഐയെ പോലെ തന്നെ എഐ രംഗത്ത് ശക്തമായ സ്ഥാനമുറപ്പിച്ച സ്റ്റാര്‍ട്ട്അപ്പാണ് ആന്ത്രോപിക്ക്, ക്ലോഡ് എന്ന എഐ മോഡല്‍ അവതരിപ്പിച്ചത് ആന്ത്രോപിക്ക് ആണ്. കമ്പനിയുടെ പ്രൊഡക്ട് എഞ്ചിനീയറിങ്, മാനേജ്മെന്റ് ഡിസൈന്‍ ജോലികള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്രീഗര്‍ നേത്യത്വം നല്‍കും. ആന്ത്രോപിക്കിന്റെറെ എഐ ചാറ്റ് ബോട്ടിന്റെ പ്രചാരണ ചുമതലയും ഇദ്ദേഹത്തിനാവും. ഓപ്പണ്‍ എഐയ്‌ക്കെതിരെ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിച്ച ആജ്ഞാപിക്കില്‍ ആമസോണ്‍, ആല്‍ഫബെറ്റ് ഉള്‍പ്പടെ വന്‍കിട കമ്പനികള്‍ നിക്ഷേപകരാണ്.
മാര്‍ച്ചിലാണ് ക്ലോഡ് 3 എന്ന പേരില്‍ പുതിയ എഐ സ്യൂട് ആന്ത്രോപിക്ക് അവതരിപ്പിച്ചത്. വിവിധ മെഞ്ച്മാര്‍ക്ക് പരീക്ഷണങ്ങളില്‍ ഓപ്പണ്‍ എഐയുട്ട് ജിപിടി 4, ഗൂഗിളിന്റെ ജെമിനി 1.0 എന്നിവയേക്കാല്‍ ക്ലോഡ് 3 മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നാണ് ആന്ത്രോപിക് അവകാശപ്പെടുന്നു. ഇന്‍സ്റ്റാഗ്രാം വിട്ടതിന് ശേഷം അതിന്റെ സ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും മൈക്ക് ക്രീഗറും ചേര്‍ന്ന് ആര്‍ട്ടിഫാക്ട് എന്ന ന്യൂസ് അഗ്രഗേറ്റര്‍ സേവനം ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് ഏപ്രില്‍ രണ്ടിന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. മുന്‍നിര ബ്രാന്‍ഡായ യാഹൂ ആര്‍ട്ടിഫാക്ടിനെ ഏറ്റെടുക്കുകയും ചെയ്തു. ആര്‍ട്ടിഫാക്ട് വിട്ടതിന് ശേഷമാണ് ക്രീഗര്‍ ആന്ത്രോപിക്കില്‍ എത്തുന്നത്. ഇന്‍സ്റ്റാഗ്രാം മെറ്റ ഏറ്റെടുത്തതിന് ശേഷം 2018 ലാണ് ക്രീഗര്‍ ഇന്‍സ്റ്റാഗ്രാമിന്റെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.