കൊച്ചി: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മാറ്റിമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ പവന് 80 രൂപ കൂടി. പവന് 18800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2350 രൂപയായി. ആഗോളവിപണിയിലെ വ്യത്യാസമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
രാജ്യാന്തരവിപണിയില്‍ അഞ്ചരവര്‍ഷത്തെ കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ചൈനീസ് വിപണിയിലെ മാന്ദ്യവും അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതുമാണ് സ്വര്‍ണവില പെട്ടെന്ന് ഇടിയാന്‍ കാരണമായത്.