ശിവസേനയുടെ ഭീഷണി: അക്രവും അക്തറും കമന്റേറ്റര്‍ സ്ഥാനത്തു നിന്നു പിന്മാറി

മുംബൈ: പാക് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തരുതെന്നാവശ്യപ്പെട്ട് ശിവസേനയുടെ പ്രതിഷേധം തുടരുന്നതിനിടെ പാക് കമന്റേറ്റര്‍മാരും പരമ്പരയില്‍ നിന്ന് പിന്‍വാങ്ങുന്നു. മുന്‍ പാക് താരങ്ങളായ വസീം അക്രം, ഷോയേബ് അക്തര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുമായുള്ള അഞ്ചാം ഏകദിനത്തിന് മുമ്പ് തിരികെ പോകാനൊരുങ്ങുന്നത്.

തിങ്കളാഴ്ച മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ശിവസേന പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് അമ്പയര്‍ അലിം ദാറിനെ പിന്‍വലിയ്ക്കാന്‍ ഐ.സി.സി തീരുമാനിച്ചിരുന്നു. കളിയ്ക്കിറങ്ങിയാല്‍ ദാറിറെ തടയുമെന്ന് ഉപരോധത്തിനിടെ ശിവസേന ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരുടെയും തീരുമാനം.

ദാറിനെ ഇനി കളത്തിലിറക്കില്ലെന്ന് തീരുമാനിക്കുമ്പോള്‍, അടുത്ത മത്സരത്തില്‍ കൂടി കമന്ററി പറഞ്ഞശേഷമെ അക്രമും അക്തറും പിന്മാറു.

Top