തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ പുതിയ ഫേസ്ബുക്ക്പോസ്റ്റുമായി ഇടതുപക്ഷ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് വീണ്ടും രംഗത്ത്. ഒരു സ്ത്രീയുടേയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ തന്നെ സ്ത്രീ വിരോധിയായി മുദ്ര കുത്തരുതെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ അപേക്ഷ.
വിളമ്പി തന്ന ഭക്ഷണത്തിന്റെ സ്വാദിലൂടെയാണ് പല സ്ത്രീകളും തന്റെ ഹൃദയത്തില്‍ പ്രവേശിച്ചത്. പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാര്‍ത്ഥ മിത്രങ്ങളെയും ശത്രുക്കളെയും നാം തിരിച്ചറിയുന്നത്. ഒന്ന് തെറ്റിവീണാല്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതിനു പകരം മുതുകില്‍ ചവിട്ടുന്ന ശീലമുള്ളവരുണ്ടെന്നും അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ചുള്ള ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നതിനാലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. വനിതകളെ അപമാനിച്ചുള്ള പോസ്റ്റിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പിനോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.