വിഴിഞ്ഞം: വിഴിഞ്ഞത്ത് പുറംകടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തില്‍ തീര സംരക്ഷണ സേന അന്വേഷണത്തിന് ഉത്തരവിട്ടു. കമാണ്ടന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കും. വെടി വെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കും. ഈ മാസം 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഏതു സാഹചര്യത്തിലാണ് വെടിവച്ചതെന്നും വെടി നയ്ക്കാതെ മറ്റു പോംവഴികളില്ലായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്‌നാട് സ്വദേശികള്‍ക്ക് നേരെ കോസ്റ്റ് ഗാര്‍ഡ് വെടിവച്ചത്.