തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് പദ്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്ത് ഉപയോഗിക്കണമെന്ന് നടന് സുരേഷ് ഗോപി. ക്ഷേത്രസ്വത്ത് ഈട് വച്ച് ബാങ്കുകളില്‍നിന്ന് പണം കണ്ടെത്തണം. പതിനായിരം കോടി രൂപയെങ്കിലും ഇങ്ങനെ കണ്ടെത്താനാകും. ഇതാണ് താന്‍ ഉദ്ദേശിച്ചതെന്നും തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി.