മുംബൈ: ക്രിക്കറ്റ് ജീവിതത്തോട് വിട പറഞ്ഞ് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം സച്ചിന് ലഭിച്ച ഏറ്റവും മികച്ച സമ്മാനം എന്തായിരിക്കും?. സച്ചിന് തന്നെ ആ കാര്യം ട്വിറ്ററിലുടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
സ്പോര്‍ട്സില്‍ ഇന്നലെ ഇന്ത്യ കൈവരിച്ച മികച്ച വിജയങ്ങളാണ് ഏറ്റവും നല്ല സമ്മാനമെന്നാണ് സച്ചിന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹിയോട് ജയിച്ചതും ചൈനീസ് ഓപ്പണില്‍ സൈന നെഹ്വാളും കെ.ശ്രീകാന്തും കിരീടം നേടിയതും വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ പരമ്പര സ്വന്തമാക്കിയതുമാണ് തനിക്ക് ലഭിച്ച സമ്മാനമെന്നാണ് സച്ചിന് പറഞ്ഞത്.
ഇന്ത്യ 5-0, ശ്രീകാന്ത് 2-0, സൈന 2-0, കേരള ബ്ലാസ്റ്റേഴ്സ് 1-0. ഇതിലും നല്ല ഒരു ദിവസം വരാനില്ല. ഇങ്ങനെയാണ് സച്ചിന് ട്വീറ്റ് ചെയിതിരിക്കുന്നത്.