ലൂമിയ 730, 830, 930 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: നോക്കിയ ലൂമിയ ശ്രേണിയിലെ മൂന്ന് പുതിയ മോഡലുകള്‍ മൈക്രോസോഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലൂമിയ 730, 830, 930 എന്നീ മോഡലുകളാണ് മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 15,299 രൂപയാണ് ലൂമിയ 730ന്റെ വില. ലൂമിയ 830ന് 28,799 രൂപയും ലൂമിയ 930ന് 38,649 രൂപയുമാണ് വില.

ലൂമിയ 730, 830 മോഡലുകള്‍ ഒക്ടോബര്‍ എട്ട് മുതല്‍ വിപണിയിലെത്തും. ലൂമിയ 930 ഒക്ടോബര്‍ 15നാണ് വിപണിയിലെത്തുക. വിന്‍ഡോസ് ഫോണ്‍ 8.1 സോഫ്റ്റവെയറിലാണ് മൂന്ന് ഫോണുകളും പ്രവര്‍ത്തിക്കുന്നത്. ‘വണ്‍്രൈഡവ്’ വഴി മൂന്നു ഫോണുകളിലും ആറ് മാസത്തേക്ക് 1 ടി ബി ക്ലൗഡ് സ്‌റ്റോറേജ് സൗജന്യമായി ഉപയോഗിക്കാം.

2.2 ജിഗാഹേര്‍ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ലൂമിയ 930ന് 1 ജി ബി റാം ആണുള്ളത്. സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച്, 180 ഡിഗ്രി വ്യൂവിംഗ് ആംഗിള്‍, ഗോറില്ല ഗ്ലാസ് 3 സ്‌ക്രീന്‍, 20 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 1.2 മെഗാപിക്‌സല്‍ മുന്‍ക്യാമറ തുടങ്ങിയവയാണ് ലൂമിയ 930ന്റെ സവിശേഷതകള്‍.

Top