ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ബയോപിക്കിന്റെ പേര് പുറത്തുവിട്ടു. റോക്കെട്രി-ദ നമ്പി എഫ്ക്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആര് മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പേര് പുറത്തുവിട്ടത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒക്ടോബര്‍ 31ന് ചിത്രത്തിന്റെ ആദ്യത്തെ ടീസറും പുറത്തുവിടും.
കേരളത്തെ പിടിച്ചുകുലുക്കിയ ഐ.എസ്.ആര്.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന് രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്.ഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്.
ഐ.എസ്.ആര്.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന് സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട് 1994-ല്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.