ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ കുടുബത്തെ ജോലിക്കാര്‍ മര്‍ദ്ദിച്ചു. കാണ്‍പുറിലെ ബ്ലൂ വേള്‍ഡ് തീം വാട്ടര്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. ജോലിക്കാര്‍ ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തു വിട്ടിരുന്നു. പാര്‍ക്കിലെ ഒരു റൈഡില്‍ കയറുന്നതിന് കുടുംബത്തിന് അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.