വത്തിക്കാന്‍ സിറ്റി: 22 മില്യണ്‍ ഫോളോവേഴ്സ്. അതേ കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ട്വിറ്ററിലെ ഫോളോവേഴ്സിന്റെ എണ്ണമാണ് ഇപ്പറഞ്ഞ 22 മില്യണ്‍. ഒന്നിലധികം ട്വിറ്റര്‍ അക്കൗണ്ടുകളിലായാണ് മാര്‍പ്പാപ്പയെ ഇത്രയും പേര് പിന്തുടരുന്നത്. ലോകനേതാക്കളും വിശ്വാസികളും ടെക്കികളുമൊക്കെ ഇതില്‍പ്പെടും.
ഫ്രഞ്ച്,ജര്‍മ്മന്‍,സ്പാനിഷ്, ഇംഗ്ലീഷ് തുടങ്ങി അഞ്ചിലധികം ഭാഷകളിലായാണ് മാര്‍പ്പാപ്പയ്ക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉള്ളത്.
സ്പാനിഷ് ഭാഷയിലുള്ള അക്കൗണ്ടിനാണ് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ളത്. ഒന്‍പത് മില്യണ്‍. ഇംഗ്ലീഷിലുളള അക്കൗണ്ടിനാകട്ടെ 6.5 മില്ല്യണ്‍ ഫോളോവേഴ്സാണ് ഉളളത്.
ഇപ്പോള്‍ ദിനം പ്രതി 20000ലധികം പേര് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പിന്തുടരുന്നുണ്ടെന്നാണ് കണക്കുകള്‍.