കണ്ണൂര്‍: പി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യ 45 ല്‍ നിന്നു 47 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. കമ്മിറ്റിയില്‍ നിന്നു ഒന്‍പതു പേരെ ഒഴിവാക്കി. പതിനൊന്നു പുതമുഖങ്ങളെ ഉള്‍പ്പെടുത്തി. ജില്ലാ സമ്മേളനങ്ങള്‍ക്ക് ഉച്ചകഴിഞ്ഞ് 2.30ന് തൊക്കിലങ്ങാടിയില്‍ നിന്ന് കൂത്തുപറമ്പ് മൈതാനിയിലേക്ക് നടക്കുന്ന മാര്‍ച്ചോടെ തിരശീല വീഴും. സമാപനസമ്മേളനം വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നെങ്കിലും അദേഹം പങ്കെടുക്കുന്നില്ല. പകരം സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും.