പാതയോരങ്ങള്‍ക്കു സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന – ദേശീയ പാതകള്‍ക്കു സമീപമുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റണമെന്ന് ഹൈക്കോടതി. പാതയോരങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കാണിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ പുതിയ ഉത്തരവുണ്ടായിരിക്കുന്നത്.

നിലവില്‍ 169 ഔട്ട്‌ലെറ്റുകളാണ് ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദശിച്ചു. നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കകം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംസ്ഥാനദേശീയ പാതകളിലെ ബിവറേജസ് ഷോപ്പുകളില്‍ നിന്ന് മദ്യം ഏറെ പ്രയാസപ്പെടാതെ തന്നെവാങ്ങാനാവുമെന്നതിനാല്‍ ഇത് സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. മാത്രമല്ല, വാഹനങ്ങള്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ മദ്യം വാങ്ങി കഴിക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Top