ന്യൂസിലന്‍ഡിലെ ഹൈക്കമ്മീഷണറുടെ ഭാര്യ വീട്ടു ജോലിക്കാരനെ മര്‍ദ്ദിച്ചതായി പരാതി

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ ഹൈക്കമ്മീഷണര്‍ രവി ഥാപ്പറിന്റെ ഭാര്യ വീട്ടു ജോലിക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ഇവരുടെ പാചകക്കാരനാണ് ന്യൂസിലന്‍ഡ് പോലീസില്‍ പരാതി നല്‍കിയത്. മെയ് മാസത്തിലാണ് സംഭവം. മാനസിക നില തെറ്റിയ നിലയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാരാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് താന്‍ രവി ഥാപ്പറിന്റെ വീട്ടുജോലിക്കാരണാനെന്നും ഹൈക്കമ്മീഷണറുടെ ഭാര്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയത്.

Top