നിയമസഭ ഇന്ന് ഉച്ചക്ക് ശേഷവും ചേരും

തിരുവനന്തപുരം: നന്ദിപ്രമേയ ചര്‍ച്ചക്കായി നിയമസഭ ഇന്ന് ഉച്ചക്ക് ശേഷവും ചേരാന്‍ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്നലെ നടപടിക്രമങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണിത്.

ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച മൂന്ന് ദിവസമായാണ് നടക്കുന്നത്. ഇന്നലെയും ഇന്നും നാളെയുമായാണ് നേരത്തെ ക്രമീകരിച്ചിരുന്നത്. ഇന്നലെ അനുശോചന പ്രമേയം മാത്രമായതോടെ രണ്ട് ദിവസങ്ങളിലായി നടക്കേണ്ട ചര്‍ച്ച ഇന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Top