രണ്‍ജി പണിക്കരുടെ മകന് നിഥിന് രണ്‍ജി പണിക്കര്‍ സംവിധായകനാകുന്നു. ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു. നിഥിന് തന്നെ കഥയും തിരക്കഥയും സംഭാഷണവം ഒരുക്കുന്നത്. എപ്പോഴും വെറ്റില മുറുക്കി നടക്കുന്ന രസികനായൊരു പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക്. ബോളിവുഡ് താരം തബുവിനെയാണ് ചിത്രത്തില്‍ നായികയായി പരിഗണിക്കുന്നത്.
ജൂണില്‍ മൈസൂരില്‍ ചിത്രീകരണമാരംഭിക്കുന്ന നിഥിന്റെ മമ്മൂട്ടിചിത്രം നിര്‍മ്മിക്കുന്നത് രണ്‍ജി പണിക്കരും ആന്റോ ജോസഫും ചേര്‍ന്നാണ്.
ലണ്ടനിലെ യൂണിവേഴ്സിറ്റിഒഫ് വെയില്‍സില്‍ നിന്ന് എം.ബി.എ ബിരുദം നേടിയ നിഥിന് ഷാജി കൈലാസിന്റെയും രണ്‍ജി പണിക്കരുടെയും ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ഛാ ദിന് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഏപ്രില്‍ 25 ന്കൊച്ചിയില്‍ ഈ ചിത്രം പൂര്‍ത്തിയാകും. പിന്നീട് തൊടുപുഴയിലും തിരുവനന്തപുരത്തുമായി ചിത്രീകരിക്കുന്ന കമല്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി നിഥിന് രണ്‍ജി പണിക്കരുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.