തച്ചങ്കരിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍; എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷ്ണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. തച്ചങ്കരിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കത്തയച്ചു.

തച്ചങ്കരിയുടെ ഭാര്യ ഡയറക്ടറായ കമ്പനിയുടെ ഇടപാടുകളാണ് അന്വേഷിക്കുന്നത്. പറവീര്‍ പീഡനക്കേസിലെ പ്രതിയുമായി നടത്തിയ ക്വാറി
ഇടപാടുകളാണ് അന്വേഷിക്കുന്നത് . ഈ ആരോപണങ്ങള്‍ നേരത്തെ എഡിജിപിയായിരുന്ന സെന്‍കുമാര്‍ അന്വേഷിച്ചിരുന്നു.

കണ്‍സ്യൂമര്‍ഫെഡ് എം ഡി ആയിരിക്കെ ഐ ഗ്രൂപ്പ് നേതാവും കണ്‍സ്യൂമര്‍ഫെഡ് എംഡിയുമായ ജോയി തോമസിനെതിരെ തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ടാണ് ഭരണ സമിതി പിരിച്ച് വിടുന്നതിലേക്ക് കളമൊരുക്കിയിരുന്നത്. ഇക്കാര്യത്തില്‍ തച്ചങ്കരിക്കെതിരെ കടുത്ത നിലപാടിലായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഇപ്പോള്‍ ചഫ് സെക്രട്ടറി തന്നെ നേരിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയതിന് പിന്നില്‍ കോടതിയെ മറയാക്കി ചില അണിയറ നീക്കങ്ങള്‍ നടന്നതായാണ് അറിയുന്നത്.

Top