പുതിയ നെക്സസ് ഫോണുകള്‍ ഈ മാസം 29തിനെത്തുമെന്ന് ഉറപ്പായി..! പുതുതായി രണ്ട് നെക്സസ് ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. എല്‍ജിയും ഹുവായിയുമാണ് ഗൂഗിളിന് വേണ്ടി ഫോണുകള്‍ നിര്‍മിക്കുന്നത്.
എല്‍ജി നിര്‍മിക്കുന്ന ഫോണുകള്‍ ഇപ്പോഴുളള നെക്സസ് ഫോണുകളെക്കാള്‍ ചെറുതായിരിക്കും. അതേസമയം ഹൂവായി നിര്‍മിക്കുന്ന ഫോണുകള്‍ നിലവിലെ നെക്സസ് ഫോണുകളെക്കാള്‍ വലുതാകുമെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഒഎസ്സായ മാര്ഷ്മെല്ലൊയില് ഉളള ആദ്യ ആന്‍ഡ്രോയിഡ് ഫോണുകളായിരിക്കും ഇത്.
എല്‍ജിയുമായി ചേര്‍ന്ന് ഗൂഗിള്‍ ഇത് മൂന്നാം തവണയാണ് നെക്സസ് ഫോണുകള്‍ ഇറക്കുന്നത്. നെക്സസ് 4, നെക്സസ് 5 എന്നീ ഫോണുകള്‍ എല്‍ജിയുടെ മൂശയിലാണ് വാര്ത്തെടുക്കപ്പെട്ടത്. പുതിയ ഫോണുകളുടെ വില വിവരങ്ങള്‍ ഗൂഗിള്‍ നിലവില്‍ വ്യക്തമാക്കിയിട്ടില്ല. നെക്സസ് 5നേക്കാള്‍ വിലയുണ്ടാകും പുതിയ ഫോണുകള്ക്കെന്ന് പ്രതീക്ഷിക്കപ്പെടുന്നു