കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സ്ഥലമാറ്റം

തിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് സ്ഥലമാറ്റം. ഡിവൈഎസ്പി എം.വി. രാജേന്ദ്രനെയാണ് അന്വേഷണ ചുമതലയില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയത്. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് സ്ഥലമാറ്റം. ഉദ്യോഗസ്ഥനെ മാറ്റിയതിന് പ്രത്യേക വിശദീകരണമൊന്നും നല്കിയിട്ടില്ല.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് വ്യാഴാഴ്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഞ്ച് പേരെ കുറ്റക്കാരാക്കിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തലവന്റെ സ്ഥാനമാറ്റം.

Top