ഹരാരേ: ബംഗ്ലാദേശിനു പിന്നാലെ സിംബാബ്‌വെയും അട്ടിമറിവീരന്മാരായി. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ സിംബാവെ ഏഴു വിക്കറ്റിനാണു വിജയിച്ചത്. വിജയലക്ഷ്യമായ 304 റണ്‍സ് പിന്തുടര്‍ന്ന സിംബാവെ ആറു പന്തുകള്‍ ശേഷിക്കുമ്പോള്‍ ലക്ഷ്യം കണ്ടു. ക്രെയ്ഗ് എര്‍വിന്റെ മിന്നുന്ന സെഞ്ചുറിയുടെ മികവിലാണ് കിവികളെ സിംബാബ്‌വേ പറത്തിയത്.
ടോസ് നേടിയ സിംബാവെ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. 112 റണ്‍സ് നേടി പുറത്താകാതെ നിന്ന റോസ് ടെയ്‌ലറാണു കിവീസിനു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 97 റണ്‍സ് നേടി പുറത്തായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടെയ്‌ലര്‍ക്കു മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാവെയ്ക്കുവേണ്ടി ക്രെയ്ഗ് എര്‍വിന്‍ 130 റണ്‍സ് നേടി ടെയ്‌ലറെയും കടത്തിവെട്ടിയതോടെയാണു വിജയം സിംബാവെയ്ക്കു സ്വന്തമായത്. 11 ഫോറും അഞ്ചു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു എര്‍വിന്റെ പ്രകടനം. സിംബാവെയുടെ വിജയശില്‍പിയായ എര്‍വിന്‍തന്നെയാണു കളിയിലെ കേമന്‍.
ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 നു സിംബാവെ മുന്നിലായി.