ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

മുംബൈ: സമ്മിശ്ര പ്രതികരണത്തോടെ വിപണിയില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് സൂചിക 34 പോയന്റ് താഴ്ന്ന് 29425ലും നിഫ്റ്റി സൂചിക 17 പോയന്റ് താഴ്ന്ന് 8939ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

492 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 215 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ടിസിഎസ്, റിലയന്‍സ്, സിപ്ല തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, എംആന്റ്എം, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Top