ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണിയില്‍ നേരിയ നേട്ടം. മുംബൈ സൂചിക 75 പോയിന്റും ദേശീയ സൂചിക 20.7 പോയിന്റും ഉയര്‍ന്നു വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 28298.13ലും നിഫ്ടി 8588.65ലും വ്യാപാരം അവസാനിപ്പിച്ചു.

എല്‍ ആന്‍ഡ് ടി, ഡോ. റെഡ്ഡീസ് ലാബ്, ലൂപിന്‍, ടാറ്റ മോട്ടോഴ്‌സ് എസ്ബിഐ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഐടിസി, കോള്‍ ഇന്ത്യ, വേദാന്ത, റിലയന്‍സ്, വിപ്രോ തുടങ്ങിയ സെന്‍സെക്‌സ് ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

Top