റിയോ ഡി ജനീറോ: 2016-ല്‍ ബ്രസീലില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പരസ്യങ്ങള്‍ സംബന്ധിക്കുന്ന നിയമങ്ങള്‍ക്കു ഭേദഗതി വരുത്താന്‍ ഐഒസി ആലോചിക്കുന്നു. നിലവില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കോ പരിശീലകര്‍ക്കോ പരസ്യങ്ങള്‍ തങ്ങളുടെ ജേഴ്‌സിയിലോ മറ്റ് ഉപകരണങ്ങളിലോ ഉപയോഗിക്കുവാന്‍ അനുവാദമില്ല. ഇതു സംബന്ധിക്കുന്ന റൂള്‍ 40-ല്‍ മാറ്റം വരുത്താണു ഐഒസി ആലോചിക്കുന്നത്.
ഈ വര്‍ഷം ജൂലൈയില്‍ ക്വലാലംപൂരില്‍ ചേരുന്ന അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ യോഗത്തില്‍ ഇതു സംബന്ധിക്കുന്ന തീരുമാനം ഉണ്ടാകും. 2012-ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക്‌സില്‍ പരസ്യങ്ങള്‍ അനുവദിക്കാത്ത കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ നിരവധി താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.