ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി കാശ്മീര്‍ വിഷയം ഉന്നയിച്ചാല്‍ അതിനെ പ്രതിരോധിച്ച് ഇന്ത്യ രംഗത്ത് എത്തുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
കാശ്മീര്‍ വിഷയം യുഎന്‍ പൊതുസഭയില്‍ ഷരീഫ് ഉന്നയിക്കുമെന്നു പാക്കിസ്ഥാന്‍ നയതന്ത്ര വിദഗ്ധന്‍ പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം കുറയ്ക്കുവാന്‍ ആവശ്യമായ നടപടികള്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പാക്കിസ്ഥാന്‍ നയതന്ത്ര വിദഗ്ധന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 30 നാണ് ഷരീഫ് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുക.