ഇഎഫ്എല്‍ നിയമത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: ഇഎഫ്എല്‍ നിയമം ഭരണഘടനാപരമാണെന്ന് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 2003-ലെ ഇഎഫ്എല്‍ നിയമം ചോദ്യം ചെയ്തു സമര്‍പ്പിച്ച 56 ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2003-ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇഎഫ്എല്‍ നിയമം ഭരണഘടനാപരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇഎഫ്എല്‍ നിയമം വഴി 45,000 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.

ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.

Top