ആഭ്യന്തര ആവശ്യം കുറഞ്ഞു; വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ്

മുംബൈ: വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞു. ആഭരണനിര്‍മ്മാതാക്കളില്‍ നിന്ന് ആവശ്യം കുറഞ്ഞതാണ് വിലക്കുറവിനു കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണവില കൂടിയെങ്കിലും ആഭ്യന്തര ആവശ്യം കുറഞ്ഞത് വില കുറയാനിടയാക്കി.

സ്റ്റാന്‍ഡാര്‍ഡ് സ്വര്‍ണ്ണം 10 ഗ്രാമിന് 25 രൂപ താഴ്ന്ന് 26,630 രൂപയായി. വെള്ളിയാഴ്ച 26,655 രൂപയായിരുന്നു വില. ശുദ്ധസ്വര്‍ണ്ണം 10 ഗ്രാം 26,805 രൂപയില്‍ നിന്ന് 26,780 രൂപയായി കുറഞ്ഞു.

Top