അവഞ്ചേഴ്സിന്റെ രണ്ടാം ഭാഗം അവഞ്ചേഴ്സ് ഏജ് ഓഫ് അള്ട്രോണിലെ സംഘട്ടനരംഗങ്ങള്‍ യുട്യൂബില്‍. ചിത്രത്തിലെ കഥാപാത്രങ്ങളായ ഹള്‍ക്കും അയേണ്‍മാനും തമ്മിലുള്ള രംഗങ്ങളാണ് പുറത്തിറങ്ങിയത്. കഥാഗതി വ്യക്തമാക്കുന്ന രംഗങ്ങള്‍ ചോര്‍ന്നതാവാമെന്നാണ് സൂചന. 2012ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്സ് ലോകമെമ്പാടും സൂപ്പര്‍ഹിറ്റായിരുന്നു. ജോസ് വിഡോണായിരുന്നു ചിത്രത്തിന്റെ സംവിധാനം.
രണ്ടാം ഭാഗവും ജോഷ് വിഡോണ് തന്നെയാണ് ഒരുക്കുന്നത്. റോബര്‍ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്വര്‍ത്, മാര്‍ക് റുഫാലോ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. ചിത്രം മെയ് ഒന്നിന് തീയറ്ററുകളിലെത്തും.