പട്ന: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ വാക്കുകള്‍ ഉപയോഗിച്ചുള്ള ഒരു യുദ്ധത്തിനാണ് ബിഹാര്‍ സാക്ഷ്യം വഹിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നരഭോജിയെന്ന് വിളിച്ച് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്തെത്തി.
ഗുജറാത്ത് കലാപത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ലാലുപ്രസാദ് അമിത് ഷായെ നരഭോജിയെന്ന് അഭിസംബോധന ചെയ്തത്. ഗുജറാത്ത് കലാപത്തിന്റെ സമയത്ത് അമിത് ഷാ നരഭോജിയെന്നാണ് അറിയപ്പെട്ടിരുന്നത്. ഇയാള്‍ എന്താണ് ബിഹാറില്‍ കറങ്ങിനടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ലാലുപ്രസാദ് പറഞ്ഞു.
അതേ സമയം ഗോധ്ര ട്രെയിന്‍ അപകടത്തെക്കുറിച്ച് കള്ളറിപ്പോര്‍ട്ടാണ് അന്നത്തെ റയില്‍വേ മന്ത്രിയായ ലാലുപ്രസാദ് നല്‍കിയതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി ആരോപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ആര്‍ജെഡിയെന്നും ജയ്റ്റ്ലി പറഞ്ഞു.