കാന്‍ഡി ഡെയറിംഗ് റെഡ് കറ്റാനയുടെ ലിമിറ്റഡ് എഡിഷന്‍ പുറത്ത്

പ്പാനില്‍ കറ്റാന മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി. 2020 മാര്‍ച്ചില്‍ പുതിയ കളര്‍ സ്‌കീം ഉപയോഗിച്ച് ഇത് അവതരിപ്പിച്ചിരുന്നുവെങ്കിലും കൊവിഡ് -19 മഹാമാരി കാരണം ലോഞ്ച് വൈകിയിരുന്നു. കാന്‍ഡി ഡെയറിംഗ് റെഡ് ആണ് പുതിയ കളര്‍ സ്‌കീം. ഇതിന്റെ 100 യൂണിറ്റുകള്‍ മാത്രമേ ജപ്പാനില്‍ ലഭ്യമാകൂ.

കറ്റാനയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സുസുക്കി ഗോള്‍ഡന്‍ ഫോര്‍ക്ക് ബോട്ടിലുകളും ഗോള്‍ഡ് ഹാന്‍ഡില്‍ബാറും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മാത്രമല്ല, മോട്ടോര്‍സൈക്കിളിന്റെ സീറ്റിന് റെഡ് സ്റ്റിച്ചിംഗും ലഭിക്കുന്നുണ്ട്. സുസുക്കി കറ്റാനയുടെ ഇന്ത്യ ലോഞ്ചിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ലെങ്കിലും, അടുത്ത വര്‍ഷം നിര്‍മ്മാതാക്കള്‍ രാജ്യത്ത് മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top