2021 മോഡൽ GSX S1000 ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുമായി സുസുക്കി

മികച്ച പെർഫോമൻസ് എന്ന ഏക ലക്ഷ്യവുമായാണ് ലിറ്റർ ക്ലാസ് മോട്ടോർസൈക്കിളുകൾ മോഡലുകൾ നിരത്തിലെത്തുന്നത്. ഈ ശ്രേണിയിൽ നേക്കഡ് സ്ട്രീറ്റ് മോഡലുകൾ ഏറെ ജനപ്രിയവുമാണ്.

വളരെ അപൂർവമായ ഒരു ഇനമാണെന്നു വേണമെങ്കിൽ പറയാം. ഇത്തരം ബൈക്കുകളുടെ പ്രധാന ആകർഷണീയത അവയുടെ എഞ്ചിനുകളും ഹാൻഡിലിംഗ് സവിശേഷതയും ഭാരക്കുറവുമാണ്. സുസുക്കിയുടെ GSX S1000 ഈ സെഗ്മെന്റിലെ ജനപ്രിയ മോഡലാണ്.

സൂപ്പർ ബൈക്കിനെ കൂടുതൽ പുതുമയുള്ളതാക്കാൻ ഒരു പരിഷ്ക്കരിച്ച മോഡലുമായി എത്തുകയാണ് ജാപ്പനീസ് ബ്രാൻഡ്. നേക്കഡ് ലിറ്റർ ക്ലാസ് സ്ട്രീറ്റ്ഫൈറ്ററിന്റെ വരാനിരിക്കുന്ന പതിപ്പിലേക്ക് കാര്യമായ ചില നവീകരണങ്ങളാണ് കമ്പനി ഉൾപ്പെടുത്താൻ ഒരുങ്ങുന്നത്. 2015 മുതൽ വിൽ‌പനയ്‌ക്കെത്തുന്നുണ്ടെങ്കിലും ഇതുവരെ പ്രധാന അപ്‌ഡേറ്റുകളൊന്നും GSX S1000 മോഡലിന് സുസുക്കി സമ്മാനിച്ചിട്ടില്ല.

ഈ പോരായ്‌മ ഉടൻ പരിഹരിക്കുകയാണ് ബ്രാൻഡിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. സൂപ്പർ ബൈക്കിന്റെ 2021 ആവർത്തനം ഏപ്രിൽ 26-ന് ആയിരിക്കും ആഗോളതലത്തിൽ അവതരിപ്പിക്കുക. പരിഷ്ക്കാരം കോസ്മെറ്റിക്കിൽ മാത്രമായിരിക്കില്ല എന്നതും ശ്രദ്ധേയമാകും.

Top