തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

കേപ്ടൗണ്‍:തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് അഴമതിയാരോപണങ്ങളെത്തുടര്‍ന്ന് രാജിവെച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ. ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെയാണ് ജേക്കബ് സുമ മൊഴി നല്‍കിയത്. എന്നാല്‍ സുമയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘത്തലവന്‍ പ്രതികരിച്ചു. തന്റെ സഹായിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കി എന്നാണ് ജേക്കബ് സുമയുടെ മൊഴി.

തനിക്കെതിരായ ഗൂഢാലോചനയില്‍ രാജ്യത്തിന് പുറത്തുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും മുന്‍ മന്ത്രിക്കും പങ്കുണ്ടെന്ന് ഇന്നലെ ജേക്കബ് സുമ അന്വേഷണ കമ്മീഷന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ജേക്കബ് സുമയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ കമ്മീഷന്‍ പ്രതിനിധി വ്യക്തമാക്കി.

എന്നാല്‍ സംഭവം അന്വേഷിക്കുന്ന ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് സുമക്ക് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശം നല്‍കി. സുമയെ അഴമതിയാരോപണങ്ങളെ തുടര്‍ന്ന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കഴിഞ്ഞവര്‍ഷം രാജിവയ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് സിറില്‍ റമഫോസയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

Top