ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി : വിവരാവകാശ പ്രവര്‍ത്തകനും ബിജെപി നേതാവുമായ സുള്‍ഫിക്കര്‍ ഖുറേഷിയെ വെടിവച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ നന്ദ്നഗരിയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് അക്രമം നടന്നത്. സുള്‍ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടിന് സമീപം മകനോടൊപ്പം നടക്കുകയായിരുന്നു സുള്‍ഫിക്കര്‍. സുള്‍ഫിക്കര്‍ ഖുറേഷിയുടെ തലയ്ക്കാണ് വെടിയേറ്റത്.

അക്രമി സംഘം മകനെ മൂര്‍ച്ചയുള്ള ആയുധം വച്ച് പരിക്കേല്‍പ്പിച്ച ശേഷം അവിടെ നിന്നും രക്ഷപെടുകയായിരുന്നു. ഖുറേഷിയെ ഉടനെ തന്നെ പരിസരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഖുറേഷിയുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ വിശദമാക്കുന്നത്. ഡൽഹിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് സുള്‍ഫിക്കര്‍ ഖുറേഷി.

Top