സ്മാര്‍ട്ടായി ഫിറ്റ്നെസ് കേന്ദ്രീകരിച്ചുള്ള ഇസഡ്ടിഇ വാച്ച് ലൈവ്

ഫിറ്റ്നെസ് കേന്ദ്രീകരിച്ചുള്ള സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി ചൈനീസ് കമ്പനിയായ ഇസഡ്ടിഇ(zte). ചൈനയുടെ വിപണിയില്‍ അവതരിപ്പിച്ച ഈ സ്മാര്‍ട്ട് വാച്ച്, കളര്‍ ഡിസ്പ്ലേയുമായാണ് എത്തിയത്. ഏകദേശം 2,800 രൂപ വില വരുന്നതാണ് ഇസഡ്ടിഇ വാച്ച് ലൈവ്. എന്നാല്‍ തുടക്കത്തില്‍ സിഎന്‍വൈ 229 (ഏകദേശം 2,600 രൂപ) വിലക്കിഴിവോടെ ഇസഡ്ടിഇ മാള്‍ വഴി ചൈനയില്‍ പ്രീ-ബുക്കിംഗിനായി ഈ സ്മാര്‍ട്ട് വാച്ച് ആഗോള വിപണികളില്‍ ലഭ്യമാണ്. ഡിസംബര്‍ 3 മുതലാണ് ഈ സ്മാര്‍ട്ട് വാച്ചിന്റെ ഷിപ്പിംഗ് ആരംഭിക്കുക.

ഫിറ്റ്നെസ് പ്രേമികള്‍ക്കായി, സൈക്ലിംഗ്, ഓട്ടം, സ്‌കിപ്പിംഗ്, നടത്തം എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന 12 സ്പോര്‍ട്സ് മോഡുകള്‍ പ്രീലോഡു ചെയ്ത ഇസഡ്ടിഇ വാച്ച് ലൈവില്‍ ഐപി 68 സര്‍ട്ടിഫൈഡ് ബില്‍ഡാണ്. ഇത് വരുന്നു. മെഷീന്‍ ലേണിംഗ് അല്‍ഗോരിതം ഉപയോഗിച്ച് സ്ലീപ്പ് ട്രാക്കിംഗ് വാഗ്ദാനം ചെയ്യുന്നതോടൊപ്പം, ഉറക്കത്തിന്റെ ഗുണനിലവാരം വിലയിരുത്തുകയും ചെയ്യുന്നു. വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സും ഒരൊറ്റ ചാര്‍ജില്‍ 14 മുതല്‍ 21 ദിവസം വരെയുള്ള ബാറ്ററി ലൈഫും ഇതിന്റെ പ്രത്യേകതയാണ്. ഇത് ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുകയും അഞ്ച് മിനിറ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് ഒരു ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് നല്‍കുകയും ചെയ്യുന്നു.

1.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ 240ഃ240 പിക്‌സല്‍ റെസല്യൂഷനും ടച്ച് സപ്പോര്‍ട്ടും ഇസഡ്ടിഇ വാച്ച് ലൈവ് അവതരിപ്പിക്കുന്നുണ്ട്. രക്തത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍, ഹാര്‍ട്ട്‌റേറ്റ് എന്നിവ കണ്ടെത്തുന്നതിനുള്ള ഒപ്റ്റിക്കല്‍ സെന്‍സറും സ്മാര്‍ട്ട് വാച്ചില്‍ ഉള്‍പ്പെടുന്നു. വയര്‍ലെസ് കണക്റ്റിവിറ്റി നല്‍കുന്നതിനായി സ്മാര്‍ട്ട് വാച്ചില്‍ ഇസഡ്ടിഇ ബ്ലൂടൂത്ത് 4.2 നല്‍കിയിട്ടുണ്ട്. അനുയോജ്യമായ ഫോണുമായി ജോടിയാക്കുമ്പോള്‍ പുതിയ സന്ദേശങ്ങളിലും വോയ്സ് കോളുകളിലും ഇസഡ്ടിഇ വാച്ച് ലൈവിന് നോട്ടിഫിക്കേഷനുകള്‍ നല്‍കാന്‍ കഴിയും.

മ്യൂസിക് കണ്‍ട്രോള്‍, റിമോട്ട് ക്യാമറ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ആപ്പിള്‍ വാച്ചിനും ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള നിരവധി സ്മാര്‍ട്ട് വാച്ചുകള്‍ക്കും സമാനമായി ഇസഡ്ടിഇ വാച്ച് ലൈവ് റിമൈന്‍ഡറുകളുമുണ്ട്. ഒരു നിര്‍ദ്ദിഷ്ട ഇടവേളയ്ക്ക് ശേഷം അലേര്‍ട്ട് നല്‍കി എഴുന്നേല്‍പ്പിക്കാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഒന്നിലധികം കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായിട്ടുള്ള ഒരു റിസ്റ്റ്ബാന്‍ഡാണ് ഇസഡ്ടിഇ വാച്ച് ലൈവ്. 35.7 ഗ്രാം ഭാരമാണ് ഈ പുതിയ ഇസഡ്ടിഇ വാച്ച് ലൈവിന് വരുന്നത്.

Top