ഡ്യുവല്‍ ഡിസ്‌പ്ലെയുള്ള ZTE നൂബിയ എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു

നൂബിയ എക്‌സ് സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ഫ്രണ്ടിലും ബാക്കിലും ഡിസപ്ലെയുള്ള ഫോണ്‍ കൂടിയാണിത്. 34,935 രൂപയാണ് ഫോണിന് വില വരുന്നത്. നവംബര്‍ 5 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കും. 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 5.1 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് പുറകുവശത്ത് ഉള്ളത്. 845 ക്വാല്‍കോം പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 3,800 എംഎഎച്ചാണ് ബാറ്ററി.

6 ജിബി റാം/8 ജിബി റാം, 64 ജിബി/128 ജിബി/256 ജിബി സ്റ്റോറേജിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറും ബാക്കിലും മുമ്പിലും അണ്‍ലോക്ക് ഫീച്ചറും ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. 16 എംപി പ്രൈമറി സെന്‍സറും 24 എംപി സെക്കന്‍ഡറി സെന്‍സറും ആണ് ഉള്ളത്. രണ്ട് ക്യാമറകള്‍ക്കും എല്‍ഇഡി ഫ്‌ളാഷ് സപ്പോര്‍ട്ടും ഉണ്ട്. ബ്ലാക്ക് ഗോള്‍ഡ്, ബ്ലു ഗോള്‍ഡ് എന്നീ നിറങ്ങളിലും ഫോണ്‍ ലഭ്യമാണ്.

Top