ഫുള്‍ HD ഡിസ്‌പ്ലേയോടുകൂടിയ ZTE നൂബിയ N3 പുറത്തിറക്കി ; വില 13500 രൂപ

ചൈനയില്‍ ZTE നൂബിയ N3 പുറത്തിറക്കി. ഈ മാസം അവസാനത്തോടുകൂടി ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഈ മോഡലിന്റെ ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം 13500 രൂപയ്ക്ക് അടുത്തായിരിക്കും.

6.01ഇഞ്ചിന്റെ ഫുള്‍ HD ഡിസ്‌പ്ലേയാണ് ZTE നൂബിയ N3ക്ക് നല്‍കിയിരിക്കുന്നത്. 2160×1080 പിക്‌സല്‍ റെസലൂഷനുള്ള ഫോണിന് 18:9 ഡിസ്‌പ്ലേ റെഷിയോ ആണ്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേും 128GBവരെ ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. സ്‌നാപ്ഡ്രാഗന്റെ 625 പ്രോസസറില്‍ Android 7.1 Nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

നുബിയ N3 മോഡലുകള്‍ക്ക് 13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്. 4,000mAhന്റെ ബാറ്ററിയാണ് ഫോണിനുളളത്.

Top