ZTE ആക്‌സണ്‍ 9 പ്രോ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

ZTE ആക്‌സണ്‍ 9 പ്രോ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. 53,822 രൂപയാണ് ഫോണിന്റെ വില. 2248×1080 പിക്‌സലില്‍ 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ഉള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

6ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണ്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 4,000 എംഎഎച്ചാണ് ബാറ്ററി. 12എംപി പ്രൈമറി സെന്‍സറും 20 എംപി സെക്കന്‍ഡറി സെന്‍സറും ആണ് ക്യാമറ. 20 എംപി ഫ്രണ്ട് ക്യാമറയാണുള്ളത്.

Top