ഇസഡ്ടിഇ ആക്‌സണ്‍ 30 5ജി സ്മാര്‍ട്‌ഫോണ്‍ സവിശേഷതകള്‍

സഡ്ടിഇ ആക്‌സണ്‍ 30 5 ജി സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇസഡ്ടിഇ ആക്‌സണ്‍ 30 5 ജി ബ്ലാക്ക് ആന്‍ഡ് ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ ഇസഡ്ടിഇ മാള്‍ വഴി ചൈനയില്‍ ലഭ്യമാക്കിയിരിക്കുകയാണ്. ബേസിക് 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 2,198 (ഏകദേശം 25,000 രൂപ), 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 2,498 (ഏകദേശം 28,500 രൂപ), 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 2,798 ( ഏകദേശം 32,000 രൂപ), ടോപ്പ്-ഓഫ്-ലൈന്‍ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 3,098 (ഏകദേശം 35,400 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. എന്നാല്‍, ടോപ്പ്-ട്രിം ഇസഡ്ടിഇ ആക്‌സണ്‍ 30 5 ജി മോഡല്‍ സിഎന്‍വൈ 2,998 (ഏകദേശം 34,300 രൂപ) വിലക്കിഴിവില്‍ ലഭിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി പുതിയ ഇസഡ്ടിഇ ആക്‌സണ്‍ 30 5 ജി മയോസ് 11ല്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 6.92 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ 20.5: 9 സിനിമാ-ഗ്രേഡ് ആസ്‌പെക്റ്റ് റേഷിയോയില്‍ ഉള്‍പ്പെടുന്നു. ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാമ്പിള്‍ റേറ്റുമുണ്ട്. സ്മാര്‍ട്ട്ഫോണില്‍ ഇന്റലിജന്റ് പിക്സല്‍ മെച്ചപ്പെടുത്തലും ഇന്റലിജന്റ് ഡിസ്പ്ലേ ഒപ്റ്റിമൈസേഷനും കൃത്യതയ്ക്കായി ഒരു സ്വതന്ത്ര സ്‌ക്രീന്‍ ഡിസ്പ്ലേ ചിപ്പ് ക്രമീകരിച്ചിരിക്കുന്നു. ഏഴ് പാളികളുള്ള ‘വളരെ സുതാര്യമായ’ മെറ്റീരിയലുകളും മൂന്ന് പ്രത്യേക പ്രോസസ്സിംഗ് സാങ്കേതിക വിദ്യകളുമായാണ് ഇത് വരുന്നത്. സ്‌ക്രീനിന് മൂന്ന് ഐ-പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചുവെന്ന് ഇസഡ്ടിഇ പറയുന്നു.

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 SoC പ്രോസസറുള്ള ഇസഡ്ടിഇ ആക്സണ്‍ 30 5 ജിയില്‍ 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ട്. കൂടാതെ, 5 ജിബി വരെ റാം വികസിപ്പിക്കുന്നതിന് ഫ്രീ സ്റ്റോറേജ് സ്‌പേസ് ഉപയോഗിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച മെമ്മറി ഫ്യൂഷന്‍ സാങ്കേതികവിദ്യ ഈ സ്മാര്‍ട്ട്ഫോണിന് ലഭിക്കുന്നു. ഇസഡ്ടിഇ ആക്‌സണ്‍ 30 5 ജിയില്‍ ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ എഫ് / 1.79 ലെന്‍സുള്ള 64 മെഗാപിക്‌സല്‍ സെന്‍സര്‍ എടുത്തുകാണിക്കുന്നു. 120 ഡിഗ്രി കാഴ്ചയുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയും പിന്‍ ക്യാമറ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. പ്രധാന ക്യാമറയില്‍ നിന്നുള്ള ഡ്യൂവല്‍-വെയ് വീഡിയോ സ്ഥിരതയെയും ഒരു വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ കുലുക്കം കുറയ്ക്കുന്നതിന് വൈഡ് ആംഗിള്‍ ക്യാമറയെയും സപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍വശത്ത് എഫ് / 2.0 ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെന്‍സറാണ് വരുന്നത്. ഫ്രണ്ട് സ്നാപ്പര്‍ പിക്സല്‍-ബിന്നിംഗ് ടെക്‌നോളജിയും ഉള്‍പ്പെടുന്നു. 4,200 എംഎഎച്ച് ബാറ്ററിയാണ് ഇസഡ്ടിഇ ആക്‌സണ്‍ 30 5 ജിയില്‍ വരുന്നത്. ഒരു വലിയ ട്രിപ്പിള്‍ ഐസ് കൂളിംഗ് സിസ്റ്റം ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5 ജി, വൈ-ഫൈ 6, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, ബ്ലൂടൂത്ത് വി 5.1 എന്നിവ ഉള്‍പ്പെടുന്നു.

Top