സോയ അക്തര്‍ ചിത്രം ദ് ആര്‍ച്ചീസിന്റെ ട്രെയിര്‍ റിലീസ് ചെയ്തു

ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍, ബോണി കപൂര്‍-ശ്രീദേവി ദമ്പതികളുടെ മകള്‍ ഖുഷി കപൂര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ദ് ആര്‍ച്ചീസ് എന്ന സിനിമയുടെ ട്രെയിര്‍ റിലീസ് ചെയ്തു. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്.

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകന്‍ അഗസ്ത്യ നന്ദയും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. മിഹിര്‍ അഹൂജ, വേദങ് റെയ്‌ന, ഡോട്ട്, യുവ്രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.ടീനേജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിലൂടെയാകും റിലീസ് ചെയ്യുക. വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും വേഷമിടും. ആര്‍ച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്.

ആര്‍ച്ചി ആന്‍ഡ്രൂസ്, ബെറ്റി കൂപ്പര്‍, വെറോണിക്ക ലോഡ്ജ്, റെഗ്ഗി മാന്റില്‍, ജഗ്ഗ് ഹെഡ് എന്നു വിളിക്കുന്ന ഫോര്‍സിത്ത് ജോണ്‍സ് എന്നീ കൗമാരക്കാരെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ആര്‍ച്ചി കോമിക്‌സ് പരമ്പര ലോകപ്രശസ്തമാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീം ചെയ്യും.

Top