മിസോറാമില്‍ സോറാം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തിലേക്ക്; ലീഡ് നിലയില്‍ കേവല ഭൂരിപക്ഷവും കടന്നു

ഐസ്വാള്‍: മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്മെന്റ് 17 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 9 സീറ്റില്‍ മുന്നിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രംഗത്തുള്ള കോണ്‍ഗ്രസ് 5 സീറ്റില്‍ ലീഡ് ചെയ്യുകയാണ്.

നിലവില്‍ ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമില്‍ ഉള്ളത്. ജനസംഖ്യയില്‍ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

മണിപ്പൂര്‍ കലാപവും കുടിയേറ്റവും അഴിമതിയും പ്രധാന ചര്‍ച്ചയായ മിസോറാം കടമ്പ കടക്കുക എളുപ്പമാകില്ല. ഭരണ വിരുദ്ധ വികാരത്തെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും മുഖ്യമന്ത്രി സോറം തങ്കയും. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട കോണ്‍ഗ്രസ് ആകട്ടെ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.

Top