സ്വന്തമായി ഇ മെയില്‍, കലണ്ടര്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയുമായി സൂം

വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായ സൂം സ്വന്തമായി ഇ മെയില്‍, കലണ്ടര്‍ സേവനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയ്ക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഒരു വെബ് ഇ മെയില്‍ സേവനത്തിന് വേണ്ടി സൂം പ്രവര്‍ത്തിച്ചു വരികയാണെന്നും ഇതിന്റെ ആദ്യ പതിപ്പ് തിരഞ്ഞെടുത്ത ചില ഉപയോക്താക്കള്‍ക്ക് മാത്രമായി വരും വര്‍ഷത്തോടെ ലഭ്യമാവുമെന്നുമാണ് ദി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രത്യേകം കലണ്ടര്‍ ആപ്ലിക്കേഷനും സൂം വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോസോഫ്റ്റിന്റെ ഓഫീസ് 365 സേവനവും ഗൂഗിളിന്റെ ജീ സ്യൂട്ടും ഈ രംഗത്ത് ശക്തരായി നില്‍ക്കുന്നതിനാൽ ഇ മെയില്‍ സേവനരംഗത്ത് സൂമിന് ശക്തമായ മത്സരം നേരിടേണ്ടി വന്നേക്കും.

Top