തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തി

zoo case

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ മദ്യലഹരിയിലായിരുന്ന യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. രാവിലെ 11.45ഓടെയായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലം സ്വദേശി മുരുകന്‍ (45) ആണ് സിംഹ കൂടിനു മുന്നിലെ മതില്‍ കടന്ന് കിടങ്ങിലേക്ക് ചാടിയത്.

യുവാവിന്റെ മുന്നിലേക്ക് സിംഹം നടന്ന് നിങ്ങുന്നത് കണ്ട സന്ദര്‍ശകര്‍ ബഹളം കൂട്ടുകയും ജീവനക്കാരെ അറിയിക്കുകയുമായിരുന്നു. ജീവനക്കാര്‍ ഉടന്‍ തന്നെ സിംഹക്കൂട്ടിനകത്തിറങ്ങി യുവാവിനെ രക്ഷപ്പെടുത്തി.

മൃഗശാല സന്ദര്‍ശിക്കുന്നതിനായി എത്തിയ യുവാവാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. വീഴ്ചയില്‍ പരിക്കേറ്റ ഇയാളെ മൃഗശാല അധികൃതരും ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top