ഭക്ഷണ വിതരണത്തിന് പിന്നാലെ മദ്യ വിതരണവും ഏറ്റെടുത്ത് സൊമാറ്റോ

ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കുമെന്ന് സൊമാറ്റോ. സൊമാറ്റോ സിഇഒ മോഹിത് ഗുപ്ത ഇതിനായി അനുമതി തേടിയിട്ടുണ്ടെന്നാണ് സൂചന. കൊവിഡ് അധികം ബാധിക്കാത്ത മേഖലകളിലാകും സൊമാറ്റോ മദ്യ വിതരണം നടത്തുക.

ഇന്റര്‍നാഷണല്‍ സ്പിരിറ്റ്സ് ആന്റ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (ഐഎസ്ഡബ്ല്യുഎഐ) നല്‍കിയ കത്തിലാണ് സിഇഒ ഇക്കാര്യം അറിയിച്ചത്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ മദ്യഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വലിയ കൂട്ടമായി ആളുകള്‍ എത്തിയതോടെ മുംബൈ അടക്കമുള്ള നഗരങ്ങളില്‍ മദ്യശാലകള്‍ വീണ്ടും അടച്ചു.

Top