വണ്ടി നിര്‍ത്തിയതില്‍ തര്‍ക്കം; ഡെലിവറി ബോയിയെ പഴക്കച്ചവടക്കാരന്‍ കൊലപ്പെടുത്തി

dead body

മുംബൈ: മഹാരാഷ്ട്രയില്‍ സൊമാറ്റോ ഡെലിവറി ബോയിയെ പഴക്കച്ചവടക്കാരന്‍ കൊലപ്പെടുത്തി. മുപ്പതുകാരനായ അമോല്‍ ഭാസ്‌കര്‍ സൂറത്കാറാണ് കൊല്ലപ്പെട്ടത്. റോഡ് വശത്ത് നിര്‍ത്തിയിട്ട പഴക്കച്ചവട വണ്ടിക്ക് മുന്നില്‍ സെമാറ്റോ ബോയ് വണ്ടി നിര്‍ത്തിയിട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമോല്‍ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പഴം കച്ചവടക്കാരനായ സച്ചിന്‍ ദിനേശ് സിങിനെയും കൂട്ടാളിയായ ജിതേന്ദ്ര ഹരിറാം റായ്ക്കറെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശമായ ഉത്തര്‍ പ്രദേശിലേക്ക് പ്രതിയായ സച്ചിന്‍ ദിനേശ് സിങ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പൊലീസ് പിടികൂടി. ഐപിസി 302, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top